Ticker

6/recent/ticker-posts

കുട്ടികളിൽ ആവേശത്തിരയിളക്കി എസ് എൻ ബി എം പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ


പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ എസ് എൻ ബി എം പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ കുട്ടികൾക്കും നാട്ടുകാർക്കും നിരവധി ആവേശക്കാഴ്ചകൾ സമ്മാനിച്ചു. കേരളത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കും ഒരു സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഇത്ര വിപുലമായ രീതിയിൽ കുട്ടികളുടെ പ്രീമിയർ ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചത്.ഈ ഫുട്ബാൾ മാമാങ്കത്തിൽ മൂന്നു മുതൽ ഏഴാം ക്ലാസുവരെയുള്ള ഇരുനൂറോളം ആൺകുട്ടികളും പെൺകുട്ടികളുമാണ് ഇരുപത് ടീമുകളിലായി അണിനിരന്നത്. ലഹരിക്കെതിരായ കുട്ടികളുടെയും നാടിൻ്റെയും കൂട്ടായ്മയും സന്ദേശവുമാക്കാനും ഈ ഫുട്ബാൾ മേളയിലൂടെ കഴിഞ്ഞു.
പയ്യോളി പോലീസ് ഇൻസ്പെക്റ്റർ പി.ജിതേഷ് പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡൻറ് സി പ്രമോദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേലടി ബിപിസി എം കെ രാഹുൽ, പ്രധാനാധ്യാപകൻ എം സി പ്രമോദ്, കൺവീനർ പി എം സുനിൽകുമാർ, എ എസ് ഐ ചിത്രദാസ്, എൻ സിന്ധു, എം ഗോപീഷ്, വിവേക് പയ്യോളി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഡോ.രാകേഷ് കുമാർ ഝാ മുഖ്യാതിഥിയായി. കൗൺസിലർ ടി പി നൗഷാദ് ട്രോഫികൾ വിതരണം ചെയ്തു.കെ.കെ പ്രേമൻ, അജയകുമാർ, ഫസലിയ, സുധീഷ് ജനത, ഫസലിയ,സജീന ജലീൽ, കെ.സറീന, കെ.പ്രജീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രീമിയർ ലീഗിനുള്ള ഫുട്ബാളുകൾ പയ്യോളി ലയൺസ് ക്ലബ് പ്രസിഡൻ്റ് രവീന്ദ്രൻ അമ്പാടിയും കൗൺസിലർ ടി പി നൗഷാദും കൈമാറി.

Post a Comment

0 Comments