Ticker

6/recent/ticker-posts

മാധ്യമം ഓഫീസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ ഉപവാസ സമരം


കോഴിക്കോട്: മാധ്യമം പത്രത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹനയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി. കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയുടെ നേതൃത്വത്തിൽ വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ് ഓഫീസിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം സംഘടിപ്പിച്ചു.
 കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ സമര പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ ദുരുപയോഗം ചെയ്ത് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
 ഉപവാസമിരിക്കുന്ന കെ.പി. റജിയെ എ.ഐ.ടി.യു.സി (AITUC) സംസ്ഥാന സെക്രട്ടറി പി.കെ. നാസർ, കെ.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. അബ്ദുൾ ഹമീദ്, സേവ നാഷണൽ കൗൺസിൽ അംഗം ലോലിത എന്നിവർ ചേർന്ന് ഹാരാർപ്പണം നടത്തി.
അധ്യക്ഷത: കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വിശദീകരണം: പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ സമരത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിശദീകരിച്ചു.
മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം രംഗത്തിറങ്ങുമെന്നും നേതാക്കൾ സമരവേദിയിൽ വ്യക്തമാക്കി

Post a Comment

0 Comments