Ticker

6/recent/ticker-posts

20ാം മൈൽസിൽ ബൈക്ക് ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു; നാട്ടുകാരുടെ പ്രതിഷേധം


നന്തി: ദേശീയപാതയിൽ നന്തി ഇരുപതാംമൈലിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്.
റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറുകയും സമീപത്തുണ്ടായിരുന്ന ടോറസ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാരുടെ പ്രതിഷേധം
അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നു. ദേശീയപാത നിർമ്മാണത്തിലെ അപാകതകളും റോഡിന്റെ ശോചനീയാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ഇതേതുടർന്ന് മേഖലയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

0 Comments