തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2025 അദ്ധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 16 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
കോഴ്സുകൾ: ഡിഗ്രി, പി.ജി, പ്രൊഫഷണൽ ഡിഗ്രി/പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ.
വിദ്യാർത്ഥികൾ ആദ്യ ചാൻസിൽ തന്നെ പരീക്ഷ പാസായവരായിരിക്കണം.
കേരളത്തിനകത്തെ സർക്കാർ/എയ്ഡഡ് കോളേജുകളിലോ സ്വാശ്രയ സ്ഥാപനങ്ങളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റിലോ റെഗുലർ ആയി പഠിച്ചവരായിരിക്കണം.
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഫലം വന്നവർക്കാണ് അവസരം.
അംഗങ്ങൾ ശ്രദ്ധിക്കാൻ:
പരീക്ഷാ തീയതിക്ക് തൊട്ടുമുമ്പ് 12 മാസത്തെ അംഗത്വം പൂർത്തിയാക്കിയിരിക്കണം.
അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല.
അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേനയാണ് സമർപ്പിക്കേണ്ടത്.
ഫോറം 'ഇ' (Form E) യിലാണ് അപേക്ഷ നൽകേണ്ടത്.
ആവശ്യമായ രേഖകൾ:
മാർക്ക് ലിസ്റ്റ്, ടി.സി എന്നിവയുടെ പകർപ്പുകൾ.
അംഗത്തിന്റെ ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് (ജോയിന്റ് അക്കൗണ്ട് പാടില്ല) എന്നിവയുടെ പകർപ്പുകൾ.
റേഷൻ കാർഡിന്റെ പകർപ്പ്.
കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.agriworkersfund.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് 0471-2729175 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.