പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവം മാർച്ച് 11ന് കുട്ടിച്ചാത്തൻ ഗുളികൻ പു:ന പ്രതിഷ്ഠാ വാർഷികത്തോടു കൂടി ആരംഭിക്കുന്നു തുടർന്ന് ക്ഷേത്ര പരിപാലന സമിതി പുതുതായി നിർമ്മിച്ച ക്ഷേത്ര ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും സമർപ്പണം ക്ഷേത്രം തന്ത്രി കുന്നിമoത്തില്ലത്ത് നാരായണൻ നമ്പൂതിരി നിർവ്വഹിക്കും 12 മുതൽ 16 വരെ ഉത്സവ വിളക്കുകളും 16 ന് പ്രാദേശിക കലാകാരൻമാരുടെ ഗ്രാമോത്സവം പരിപാടിയും അരങ്ങേറും 17 ന് രാത്രി 7നും 8 നും ഇടയിൽ ക്ഷേത്രം തന്ത്രിയുടെ കാർമ്മികത്വത്തിൽ ഊരാളൻമാർ കൊടിയേറ്റ കർമ്മം നിർവ്വഹിക്കുന്നു. 18 ന് പറമ്പിൽ ഭഗവതി ക്ഷേത്രവും വി ട്രസ്റ്റ് കണ്ണാശുപത്രിയും നേത്രാ ഒപ്റ്റിക്കലും സംയുക്തമായ് സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മുതൽ സമൂഹസദ്യ രാത്രി ഗുളികൻ കുട്ടിച്ചാത്തൻ വെള്ളാട്ട് 19 ന് വിവിധ ആചാര വരവുകളും ഇളനീർ കുലവരവുകളൂം വൈകീട്ട് താലപ്പൊലി എഴുന്നള്ളത്ത്. കരിമരുന്ന് പ്രയോഗം. ഭഗവതിയുടെയും കാരണവരുടെയും വെള്ളാട്ട് രാത്രി വലിയ വട്ടളം ഗുരുതി. തുടർന്ന് തണ്ടാൻ വരവ്. പൂക്കലശവരവ്.20 തിന് പുലർച്ചെ ഗുളികൻ കുട്ടിച്ചാത്തൻ. കാരണവർ ഭഗവതി തിറകൾ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രപരിപാലന സമിതി പ്രസിഡണ്ട് ജി കെ അശോകൻ.സെക്രട്ടറി അഡ്വ.പ്രവീൺ കുമാർ പി ടി. ട്രഷറർ അശോകൻ.എം പി. ഉത്സവാഘോഷ കമ്മറ്റി.പ്രസിഡണ്ട് പിടി രാഘവൻ.സെക്രട്ടറി സത്യൻ സി പി. അംഗങ്ങളായ ആദിഷ് ആർ കെ.വിഷ്ണു എ കെ.അശോകൻ ചെത്തിൽ സുനിൽ കുമാർ വി സി. സത്യൻ പി സി. നിഷാന്ത് ചെത്തിൽ .പ്രജിത്ത് പറമ്പിൽ എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.