Ticker

6/recent/ticker-posts

മരിച്ച നിലയിൽ കണ്ടെത്തിയ യാചകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; അമ്പരന്ന് അധികൃതർ

 

  
ആലപ്പുഴ: തെരുവിൽ ഭിക്ഷാടനം നടത്തി ജീവിതം നയിച്ചിരുന്ന വയോധികന്റെ   സഞ്ചിയിൽ നിന്നും 4,52,207 രൂപ കണ്ടെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച ചാരുംമൂട് ജംഗ്ഷന് സമീപം വെച്ച് സ്കൂട്ടർ ഇടിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനയിൽ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ വിദഗ്ധ ചികിത്സ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് രാത്രിയോടെ ഇയാൾ അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ചാരുംമൂട് നഗരത്തിലെ ഒരു കടത്തിണ്ണയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തിയത്.
ആശുപത്രിയിൽ നൽകിയ വിവരങ്ങൾ പ്രകാരം കായംകുളം തൈപ്പറമ്പിൽ സ്വദേശിയായ അനിൽ കിഷോർ എന്നാണ് ഇയാളുടെ പേര്. ചാരുംമൂട്ടിലും സമീപപ്രദേശങ്ങളിലും ദീർഘകാലമായി ഇയാൾ ഭിക്ഷാടനം നടത്തി വരികയായിരുന്നു.

പണത്തിന്റെ ഉറവിടം
വർഷങ്ങളായി ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക ഇയാൾ സ്വരൂപിച്ചു വെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾ ആരംഭിച്ചു. ഇത്രയും വലിയൊരു തുക ഒരു ഭിക്ഷാടകന്റെ പക്കൽ കണ്ടെത്തിയത് വലിയ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.

Post a Comment

0 Comments