Ticker

6/recent/ticker-posts

തൃശൂരിൽ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു; ഒരാൾ മരിച്ചു


തൃശൂർ: ആറ്റൂരിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു. ആറ്റൂർ സ്വദേശികളായ ദേവകി (75), ജാനകി (74), സരോജിനി (72) എന്നിവരാണ് ഈ കടുംകൈ ചെയ്തത്. സംഭവത്തിൽ ഇളയ സഹോദരിയായ സരോജിനി ചികിത്സയിലിരിക്കെ മരണപ്പെട്ടു.
 കീടനാശിനി ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരോജിനിയുടെ ജീവൻ രക്ഷിക്കാനായില്ല. ബാക്കിയുള്ള രണ്ട് സഹോദരിമാരായ ദേവകിയും ജാനകിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
 ജീവിത നൈരാശ്യമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവരെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
 മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ദയവായി സഹായത്തിനായി വിളിക്കുക.

ദിശ ഹെൽപ്പ് ലൈൻ: 1056

Post a Comment

0 Comments