Ticker

6/recent/ticker-posts

സർഗാലയ അന്താരാഷ്ട്ര കരകൗശല മാമാങ്കത്തിന് വിരാമം : വീണ്ടും മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്കാരം സ്പോട്ട് കേരള ന്യൂസിന്


സർഗാലയ അന്താരാഷ്ട്ര കരകൗശല മാമാങ്കത്തിന് വിരാമം. ഇരുപത് ദിവസത്തോളം നീണ്ടുനിന്ന സർഗാലയ അന്താരാഷ്ട്ര കരകൗശലമേള    സമാപന സമ്മേളനം പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.പയ്യോളി നഗരസഭ അധ്യക്ഷ എൻ സാഹിറ അധ്യക്ഷത വഹിച്ചു സർഗാലയുടെ മികച്ച റിപ്പോർട്ടുകൾ ഫീച്ചറുകൾ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്ക് അവാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള അവാർഡ് സ്പോട്ട് കേരള ന്യൂസിന് വേണ്ടി യുപി ജലീൽ ഏറ്റുവാങ്ങി.
ഇത് രണ്ടാം തവണയാണ് സർഗാലയയുടെ അവാർഡ് ലഭിക്കുന്നത്.
അച്ചടി മാധ്യമത്തിന് 'മാതൃഭൂമിയുടെ പയ്യോളി ലേഖകൻ സി.എം മനോജ് കുമാർ ,ദൃശ്യമാധ്യമത്തിന് കൈരളി ടിവിയുടെ വിജീഷ് പി കെ യും അർഹനായി.കൂടാതെ ചടങ്ങിൽ ദഹിന്ദു,വീക്ഷണം,കേരളകൗമുദി,റിപ്പോർട്ടർ ടിവി,ജനം ടിവി,എ സി വി ,മീഡിയ വിഷൻ എന്നിവയ്ക്കും പ്രത്യേക പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി സാബിറ പി കെ (പയ്യോളി മുനിസിപ്പാലിറ്റി അംഗം), ശ്രീ എൻ ശ്രീധന്യൻ (എക്സിക്യൂട്ടീവ് ഡയറക്ടർ ഐ ഐ എച് ടി), ശ്രീ എം പി ഷിബു, ശ്രീ പടന്നയിൽ പ്രഭാകരൻ, ശ്രീ എ രാജൻ, ബഷീർ മേലടി ,ശ്രീ സി പി രവീന്ദ്രൻ,    
സുരേഷ് ബാബു, ശ്രീ മൂഴിക്കൽ ചന്ദ്രൻ, ശ്രീ യു ടി കരീം ശ്രീ കെ കെ ബാബു, എന്നിവർ സംസാരിച്ചു.ഷാജു എസ് മാനേജിങ് ഡയറക്ടർ യു.എൽ.സി.സി.എസ്.എൽടിഡി സ്വാഗത പ്രസംഗം നടത്തി. . 
 സർഗാലയ സീനിയർ ജനറൽ മാനേജർ ശ്രീ രാജേഷ് ടി കെ നന്ദി പറഞ്ഞു
മേളയുടെ അവസാന ദിനം ആയതിനാൽ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി സന്ദർശകരാണ് സർഗാലയിലേക്ക് എത്തിയത്.  

Post a Comment

0 Comments