Ticker

6/recent/ticker-posts

ആശുപത്രി അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്:റിപോര്‍ട്ട് തേടി ആരോഗ്യവകുപ്പ്

 

ഗുരുതരാവസ്ഥയിലായ ബിസ്മീറിനെ പുലർച്ചെ ഒന്നരയോടെയാണ് ഭാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയുടെ ഗ്രിൽ പൂട്ടിയിട്ടിരുന്നതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ബിസ്മീർ പുറത്ത് കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  


വിചിത്രമായ വിശദീകരണവുമായി അധികൃതർ

തെരുവ് നായ്ക്കൾ അകത്ത് കയറാതിരിക്കാനാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും തങ്ങളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അവകാശപ്പെടുന്നു. എന്നാൽ, മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ബിസ്മീർ മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് 20 മിനിറ്റ് മുൻപേ മരണം സംഭവിച്ചതായാണ് മെഡിക്കൽ കോളേജ് അധികൃതർ കുടുംബത്തെ അറിയിച്ചത്.

കുടുംബം നിയമപോരാട്ടത്തിലേക്ക്

ആശുപത്രിയുടെ അനാസ്ഥയാണ് ബിസ്മീറിന്റെ ജീവൻ കവർന്നതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.

റിപോര്‍ട്ട് തേടി ആരോഗ്യവകുപ്പ്

 തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീര്‍ മരിച്ച സംഭവത്തില്‍ വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് റിപോര്‍ട്ട് തേടി ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.


Post a Comment

0 Comments