Ticker

6/recent/ticker-posts

ദേശീയ ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിക്ക് ഗോൾഡ് മെഡൽ


പേരാമ്പ്ര: ജമ്മു കാശ്‌മീരിൽ നടന്ന ഏഴാമത് ദേശീയ ക്വാൻ കീ ഡോ ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിക്ക് ഗോൾഡ് മെഡൽ. ബിഎംഎ മാർഷൽ ആർട്സ് വിദ്യാർത്ഥിയും കല്ലടി ഷംസു - ഷംന ദമ്പതികളുടെ മകനുമായ എബിൻ ഷംസാണ് സിക്സ്റ്റി പ്ലസ് വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം മധ്യപ്രദേശിൽ നടന്ന നാഷണൽ ക്വാൻ കീ ഡോ ചാമ്പ്യൻഷിപ്പിലും എബിൻ മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എബിൻ ബി എം എ കോച്ച് റസാഖ് അഹമ്മദിൻ്റെ കീഴിൽ പരിശീലനം നടത്തുന്നത്.

Post a Comment

0 Comments