Ticker

6/recent/ticker-posts

നന്തി പാലിയേറ്റീവ് സെൻ്ററിനുള്ള ഹോം കെയർ വാഹനം സമർപ്പിച്ചു


തിക്കോടി :  ദയ സ്നേഹതീരം പാലിയേറ്റീവ് കെയർ സാന്ത്വനം കടലൂർ കുവൈത്തുമായി സഹകരിച്ചു പ്രവർത്തിച്ചുവരുന്ന സബ് സെന്റർ ഹോം കെയറിനു വേണ്ടിയുള്ള വാഹനം സാന്ത്വനം കൾച്ചറൽ ഓർഗനൈ സേഷൻ കുവൈത്ത് കമ്മിറ്റിക്ക് വേണ്ടി നന്തി സബ്സെന്റർ പരിസരത്തു വെച്ച് തഖിയുദ്ധീൻ ഹൈതമി ഹനീഫ സ്റ്റാറിന് നൽകി കൊണ്ട് ഉത്ഘാടനം നിർവഹിച്ചു സാന്ത്വനം ജനറൽ സെക്രട്ടറി ശരീക് നന്തി അധ്യക്ഷത വഹിച്ചു. കിപ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ പാലിയേറ്റീവ് സന്ദേശം കൈമാറി. ബി എൻ എ പ്രസിഡന്റ് മുസ്തഫ കുന്നുമ്മൽ സാന്ത്വനം വൈസ് ചെയർമാൻ ബഷീർ സഫാർ നജീബ് ടി വി അബ്ദുറഹ്മാൻ വർദ് കബീർ ടി കെ റഷീദ് മണ്ടോളി മുസ്തഫ ഒ കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് മജീദ് നന്തി സ്വാഗതവും അഷ്‌റഫ്‌ ഫെല്ല നന്ദിയും പറഞ്ഞു

Post a Comment

0 Comments