Ticker

6/recent/ticker-posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചൻകുന്ന് യൂണിറ്റ് ഷോപ്പ് ഇൻഷുറൻസ് ഫോം വിതരണ ഉദ്ഘാടനം

 


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചൻകുന്ന് യൂണിറ്റിലെ കച്ചവട സ്ഥാപനങ്ങൾക്കുള്ള ഇൻഷുറൻസ് ഫോം വിതരണ ഉദ്ഘാടനം  തച്ചൻകുന്നിൽ വച്ച് മുതിർന്ന കച്ചവടക്കാരനായ സി.കെ സത്യനാഥിന് നൽകി കൊണ്ട് യൂണിറ്റ് പ്രസിഡൻ്റ്   ചന്ദ്രൻ കണ്ടോത്ത്   നിർവ്വഹിച്ചു. യോഗത്തിൽ തച്ചൻകുന്ന് ഭാഗത്തെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ പ്രവർത്തി കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ രാത്രികാലങ്ങളിൽ ദൂരപരിധി നിശ്ചയിച്ച് പണി പൂർത്തികരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. അടിക്കടിയുണ്ടാക്കുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രണ്ഡം വ്യാപാരികൾക്കും പൊതുജനത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിൽ യോഗം ആശങ്ക രേഖപെടുത്തി. യോഗത്തിൽ ചന്ദ്രൻ കണ്ടോത്ത് , ഷിനോജ്, നിസാർ കീത്താന, സി കെ സത്യനാഥ്, ഇളയിടത്ത് ഭാസ്കരൻ, കുഞ്ഞബ്ദുള്ള റാഹത്ത്, കൃഷ്ണദാസ് ബാബു, കുത്തിക്കണാരൻ നാഗത്ത് എന്നിവർ സംസാരിച്ചു

Post a Comment

0 Comments