Ticker

6/recent/ticker-posts

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യൂണിറ്റ് ഭാരവാഹികൾക്കും മേഖലാ ഭാരമാഹികൾക്കും നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ്സിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന ട്രഷറർ സജീഷ് മണി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി പി പ്രസാദ് അധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന പ്രസിഡണ്ട് വിജയൻ മാറഞ്ചേരി ക്ലാസ്സെടുത്തു.സംസ്ഥാന വെൽഫെയർ ചെയർമാനും കോഴിക്കോട് ജില്ല നിരീക്ഷകനുമായ ഹരീഷ് പാലകുന്ന്. ജില്ലാ വൈസ് പ്രസിഡണ്ട് പുഷ്കരൻ കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിതിൻ വളയനാട് സ്വാഗതവും ജില്ലാ ട്രഷറർ വത്സർ മേലെപ്പാട്ട് നന്ദി പറഞ്ഞു.

Post a Comment

0 Comments