Ticker

6/recent/ticker-posts

രാഷ്ട്രീയ തടവുകാരുടെ എണ്ണം വർധിച്ചത് ഭീകര നിയമങ്ങൾ കാരണം : എൻ കെ റഷീദ് ഉമരി


വടകര : രാജ്യം 77 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന നീതി ഒരു വിഭാഗത്തിന് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയ തടവുകാരുടെ എണ്ണം വർധിച്ചത് ഭീകര നിയമങ്ങൾ കാരണമാണെന്നും എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം എൻ കെ റഷീദ് ഉമരി. ഭരണകൂടത്തെ വിമർശിക്കുന്നവരെ ഭീകര നിയമങ്ങൾ നിർമ്മിച്ച് തുറുങ്കിലടക്കുന്ന അവസ്ഥയാണ് രാജ്യ ത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം നൽകുക റിപബ്ലിക് ദിന സംഗമം വടകരയിൽ സംഘടിപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ കെ നാസർ മാസ്റ്റർ , സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ധീൻ വടകര , വടകര മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല , കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്‌ നവാസ് കണ്ണാടി , നദാപുരം മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തലായി , പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് വി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments