Ticker

6/recent/ticker-posts

കലയും സംസ്കാരവും കരകൗശലവിദ്യയും ഒത്തുചേർന്ന വിസ്മയക്കാഴ്ചകൾക്ക് ഇന്ന് തിരശ്ശീല വീഴും



ഇരിങ്ങൽ: വൈവിധ്യമാർന്ന കലകളുടെയും കരകൗശല മികവിന്റെയും സംഗമവേദിയായ 13-ാമത് അന്താരാഷ്ട്ര സർഗാലയ കരകൗശല മേളയ്ക്ക് ഇന്ന് സമാപനം. വൈകുന്നേരം 7 മണിക്ക് സർഗാലയ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
ആദരവും അംഗീകാരവും മേളയെ അവിസ്മരണീയമാക്കിയ പ്രഗത്ഭരായ കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും ചടങ്ങിൽ ആദരിക്കും. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ നൂറുകണക്കിന് കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ മേള.
 കേരള പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമവും ദേവസ്വം വകുപ്പു മന്ത്രി . ഒ. ആർ. കെളു സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മുഖ്യാതിഥി പ്രഭാഷണവും നിർവ്വഹിക്കും. പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ . സഹിറ എൻ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഇന്ത്യയുടെ തനിമ വിളിച്ചോതുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണനവും, സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്ന മേള സന്ദർശകരുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. '

Post a Comment

0 Comments