Ticker

6/recent/ticker-posts

ചിത്രരചന മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി : 20 വർഷങ്ങളായി കോഴിക്കോട് വെങ്ങാലിയിൽ പ്രവർത്തിച്ചു വരുന്ന എവർഗ്രീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്തിയ ചിത്രരചന മത്സരം സ്കൂൾ സ്ഥാപകനായ ശ്രീ വി.കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ചിത്രകാരനും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനുമായ ശ്രീ സുരേഷ് ഉണ്ണിയാണ് മത്സരം നയിച്ചത്. മാനേജിംഗ് ട്രസ്റ്റി ശ്രീമതി ശൈലജപി.ടി, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു പ്രദീപ് എന്നിവർ സംസാരിച്ചു. അധ്യാപികമാരായ ശ്രീമതി സിന്ധു കെ കെ സ്വാഗതവും ബിന്ദു എം നന്ദിയും അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

Post a Comment

0 Comments