Ticker

6/recent/ticker-posts

പയ്യോളി നഗരസഭ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണം

പയ്യോളി നഗരസഭ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണം പയ്യോളി നഗരസഭ ഹാളിൽ വച്ച് രാവിലെ 10 മണിക്ക് ശ്രീമതി സാഹിറ എൻ പയ്യോളി നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.തുടർന്ന് ചെയർപേഴ്സന്റെ നേതൃത്വത്തിൽ മത്സ്യ സഭ ചേർന്നു. കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കുമാരി ആതിര ഒ സ്വാഗതം ആശംസിച്ചു. ശ്രീമതി സിപി ഫാത്തിമ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) അധ്യക്ഷത വഹിച്ചു. ശ്രീമതി സിപി ഫാത്തിമ (വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ ബാലകൃഷ്ണൻ പി (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ശ്രീമതി സിന്ധു കെ ട്ടി (ആരോഗ്യക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ കുഞ്ഞാമു പി (പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ശ്രീമതി ഹൈറുന്നിസ(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), തീരദേശ വാർഡ് കൗൺസിലർമാർ, ശ്രീ അബ്ദുൽ സലാം, കോസ്റ്റൽ പോലീസ് എസ് ഐ ആശംസകള്‍ അറിയിച്ചു. നഗരസഭ പ്രസ്തുത പദ്ധതിക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. യോഗ്യരായ 22 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് നൽകിയത്. 2025-26 വർഷം നഗരസഭ 20 ലക്ഷം രൂപയിലധികം മത്സ്യ മേഖലയ്ക്കായി വകയിരുത്തിയിട്ടുണ്ട്.

Post a Comment

0 Comments