Ticker

6/recent/ticker-posts

ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ എച്ച് എസ് ടി യു


വടകര : ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള മുഴുവൻ ആനുകൂല്യങ്ങളും വിതരണം ചെയ്യണമെന്നും വടകര എം യു എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ വടകര സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സബ്ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു സബ്ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫൈസൽ കെ അധ്യക്ഷനായിരുന്നു. ഇസ്മായിൽ മൊട്ടമ്മൽ ഹാറൂൺ റഷീദ്, മുഹമ്മദ് ഇർഷാദ്, ഹാജറ ,എൻ പി ഹംസ , ഹാഷിൽഅഹമ്മദ് എന്നിവർ സംസാരിച്ചു ഭാരവാഹികളായി കെ മുഹമ്മദ് ഫൈസൽ പ്രസിഡൻറ് പി പി ആഷിഖ് ജനറൽ സെക്രട്ടറി ഹാറൂൺ റഷീദ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments