Ticker

6/recent/ticker-posts

കുവൈത്ത് റേഡിയോയിലെ പയ്യോളി മഹിമ :അബൂബക്കർ പയ്യോളി സേവനം പൂർത്തിയാക്കി നാട്ടിലേക്ക്


കുവൈത്ത് സിറ്റി : കുവൈത്ത് വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും മലയാളിയുമായ അബൂബക്കർ പയ്യോളി 47 വർഷത്തെ സേവനം പൂർത്തിയാക്കി കഴിഞ്ഞ ആഴ്ച സർവീസിൽ നിന്നും വിരമിച്ചു. വാർത്താ ലഭ്യത പരിമിതമായ പഴയ കാലത്ത് കുവൈത്ത് മലയാളികളും ഇന്ത്യ,ക്കാരും വാർത്തകൾക്കായി കുവൈത്ത് റേഡിയോയെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. വാർത്തകൾക്ക് പുറമെ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സാംസ്കാരിക പൈതൃകംങ്ങൾ കുവൈത്തി സമൂഹത്തിനു പരിചയപ്പെടുത്തുന്ന നിരവധി പരിപാടികൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുവാനും ഇദ്ദേഹം അവസരം കണ്ടെത്തി. കുവൈത്ത് റേഡിയോയിൽ അസിസ്റ്റന്റ് ലൈബ്രറിയായനായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം ചുരുങ്ങിയ കാലങ്ങൾക്കകം വിദേശ ഭാഷാ വിഭാഗത്തിന്റെ ചുമതലക്കാരനായി ഉയർന്നു . വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരിക്കെ 1978 ലാണ് അലീഗഡ് യൂണിവേഴ്സിറ്റിയിലെ പഠനം പൂർത്തിയാക്കി അബൂബക്കർ പയ്യോളി കുവൈത്തിൽ എത്തുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിന്റെയും മുസ്ലിം ലീഗിന്റെയും വിവിധ ഭാരവാഹിത്വങ്ങൾ വഹിക്കവേയാണ് അദ്ദേഹം കുവൈത്തിന്റെ മണ്ണിൽ ചേക്കേറുന്നത്. കുവൈത്തിൽ എത്തിയ ശേഷം മുസ്ലിം ലീഗിന്റെ ആദ്യ കാല പ്രവാസി സംഘടനാ രൂപമായ കേരള മുസ്ലിം വെൽഫെയർ ലീഗിന്റെ ജനറൽ സെക്രട്ടറി പദം വരെ അലങ്കരിച്ച അദ്ദേഹം പിന്നീട് രൂപീകരിച്ച കെ എം സി സി യിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ്, ഖജാഞ്ചി എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. ചന്ദ്രിക ദിന പത്രത്തിന്റെ കുവൈത്തിലെ ആദ്യത്തെ ലേഖകനുമായിരുന്നു. കുവൈത്ത് അധിനിവേശ കാലം വരെ പൊതു രംഗത്ത് സജീവമായിരുന്നു. ലോക പ്രശസ്ത ഗായകൻ മുഹമ്മദ്‌ റാഫിയെ പങ്കെടുപ്പിച്ച് കൊണ്ട് അക്കാലത്ത് നടത്തിയ റാഫി നൈറ്റ്‌ പരിപാടിയുടെ മുഖ്യ സംഘാടകനും ഇദ്ദേഹമായിരുന്നു.കുവൈത്ത് അധിനിവേശ കാലത്ത് നാട്ടിൽ രൂപീകരിച്ച കുവൈത്ത് റിട്ടേണീസ് ഫോറത്തിന്റെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായും പിന്നീട് പ്രവർത്തിച്ചു. ഇക്കാലത്ത് സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് നടത്തിയ കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം അന്ന് വിവിധ പത്രങ്ങൾ വൻ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.. കഴിഞ്ഞ ദിവസം കുവൈത്ത് വാർത്ത പ്രക്ഷേപണ മന്ത്രാലയം ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ വിദേശ ഭാഷാ വിഭാഗം ഡയരക്ടർ ഷെയ്ഖ ഷെജൂൻ അബ്ദുള്ള സബാഹ് അബൂബക്കർ പയ്യോളിയെ മൊമെന്റോ നൽകി ആദരിച്ചു.കുവൈത്ത് റേഡിയോ പ്രക്ഷേപണ വിഭാഗം അണ്ടർ സെക്രട്ടറി ഡോക്ടർ യൂസുഫ് അൽ സുറയി അൽ സയിദ് എന്നിവർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇദ്ദേഹം സ്ഥിരതാമസത്തിനായി ഉടൻ നാട്ടിലേക്ക് തിരിക്കും.

Post a Comment

0 Comments