Ticker

6/recent/ticker-posts

കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

 


കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ സംസ്ഥാന പുരാവസ്തു-തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കുഴഞ്ഞുവീണു. കണ്ണൂർ കലക്റ്ററേറ്റ് മൈതാനിയിൽ നടന്ന ഔദ്യോഗിക പരിപാടിക്കിടെയാണ് സംഭവം.

രാവിലെ എട്ടരയോടെ മൈതാനിയിലെത്തിയ മന്ത്രി, പരേഡ് വീക്ഷിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെയുള്ള കടുത്ത വെയിൽ ഏൽക്കേണ്ടി വന്നതാകാം ആരോഗ്യപ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments