Ticker

6/recent/ticker-posts

ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം..


നടുവണ്ണൂർ : നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടുവണ്ണൂർ ഹൈസ്കൂളിൽ സമാപിച്ചു. 
ക്യാമ്പിൽ ബേസിക് ലൈഫ് സപ്പോർട്ട്, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. 
സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. 
സ്റ്റുഡൻസ് പോലീസ് കേഡറ്റ് ചുമതലയുള്ള റൈനിഷ് കാരയാട്, അഷിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കേഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ നടുവണ്ണൂർ ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ചുമതലയുള്ള ബാലുശ്ശേരി പോലീസ് ഓഫീസർ രാഹുൽ, സിവിൽ ഡിഫൻസ് വളണ്ടിയർ മുകുന്ദൻ വൈദ്യർ എന്നിവരും പ്രായോഗിക പരിശീലനങ്ങൾ നൽകി. 

സ്കൂൾ മുറ്റത്ത് കൃത്രിമമായി തീപിടുത്തം ഉണ്ടാക്കി ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുന്നതും റോപ്പ് റെസ്ക്യൂ നോട്ടുകൾ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തുന്നതും പ്രയോഗികമായി കാണിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
എസ് പി സി യൂണിറ്റ് ലീഡർ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0 Comments