Ticker

6/recent/ticker-posts

മീറോട്മലയിൽ അറവു മാലിന്യസംസ്കരണ പ്ലാൻ്റ് സ്ഥാപിക്കരുത്.


മേപ്പയൂർ:പരിസ്ഥിതിപ്രാധാന്യമുള്ള മീറോടുമലയിലെ ജനവാസ കേന്ദ്രത്തിനു സമീപം അറവുമീറോട് മലയിൽ അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

പ്ലാൻ്റ് വന്നാൽ പ്രദേശത്തെ കുടിവെള്ളസ്രോതസ്സുകൾ മലിനമാകുമെന്ന പേടിയിലാണ് നാട്ടുകാർ.
 
കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് കമ്പനി അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു.
പദ്ധതി ആരംഭിച്ചാൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും അറവ് മാലിന്യങ്ങൾ ഇവിടെയെത്തും. പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചാൽ മലയുടെ താഴ് വരയിലെ കടിവെള്ളം മലിനമാവുന്നതും, കിണറുകൾ ഉപയോഗശൂന്യമാകുന്നതുമാണ് പ്രദേശവാസികളെ ഭയചകിതരാക്കുന്നത് .
മേപ്പയൂർ-കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മീറോട് മലയിൽ ഇത്തരത്തിലുള്ള പ്ലാൻ്റ് വരുന്നത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതു കൊണ്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിന് അനുമതി നൽകരുതെന്ന് നരക്കോട് മേഖല കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ പി.കെ രാഘവൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബൂത്ത് പ്രസിഡൻ്റുമാരായ ജിതിൻ അശോകൻ,കെ.രാധാകൃഷ്ണൻ , കെ.വി ദിനേശൻ, പെരുമ്പട്ടാട്ട് അശോകൻ,വള്ളിൽ രവീന്ദ്രൻ,എൻ.കെ ഉണ്ണികൃഷ്ണൻ,സി . എം സതീഷ് ബാബു എന്നിവർ സംസാരിച്ചു.
യു.കെ രാധാകൃഷ്ണൻ നന്ദി പറഞ്ഞു .

Post a Comment

0 Comments