Ticker

6/recent/ticker-posts

പുല്ലിന് തീയിടുന്നതിനിടെ ദേഹത്തേക്ക് തീ പടർന്ന് മധ്യവയസ്കൻ മരിച്ചു

കൊല്ലം: പുല്ലിന് തീയിടുന്നതിനിടെ ദേഹത്തേക്ക് തീ പടർന്ന് മധ്യവയസ്കൻ മരിച്ചു. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയിലാണ് സംഭവം. കാവനാട് കഞ്ഞിമേൽശേരി സ്വദേശിയായ ദയാനിധി ഷാനാണ് (55) മരിച്ചത്. തീ അണയ്ക്കാനുള്ള സഹായത്തിനായി ഷാൻ അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇയാളുടെ ദേഹത്തേക്കും തീ പെട്ടന്ന് പടരുകയായിരുന്നു.

കാവനാട് സ്ഥിരതാമസമായ ഷാന് കല്ലുവെട്ടാംകുഴിയിൽ വാടകവീടുണ്ട്. ഈ വീടും പരിസരവും ചപ്പുചവറുകൾ നിറഞ്ഞതിനാൽ കൂട്ടിയിട്ട് കത്തിച്ചപ്പോൾ  ആണ് അപകടം സംഭവിച്ചത്

Post a Comment

0 Comments