വടകര: ബജറ്റ് 2026ൽ വടകര നിയോജക മണ്ഡലത്തെ പൂർണ്ണമായും അവഗണിച്ച നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു. വടകര മേഖലയിലെ അടിസ്ഥാന വികസന ആവശ്യങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് ഇടതുപക്ഷ സർക്കാരിന്റെ വടകരയോടുള്ള നിസ്സംഗതയെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വടകര മേഖലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ചോമ്പാൽ ഹാർബറിന് അടിസ്ഥാന സൗകര്യങ്ങൾ പോലും അപര്യാപ്തമായിരിക്കെ, വർഷങ്ങളായി ഹാർബർ വികസനത്തിന് ഫണ്ട് അനുവദിക്കാത്തത് തീരദേശ ജനതയോടുള്ള അവഗണനയാണെ ന്ന് ഷംസീർ ചോമ്പാല ചൂണ്ടിക്കാട്ടി. തീരദേശ മേഖലയിലെ ജനങ്ങളുടെ ഉപജീവനത്തിന് ഒരു പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്താത് മണ്ഡലം എംഎൽഎയുടെ മണ്ഡലത്തോടുള്ള നിഷേധമനോഭാവമാ ണെന്നും, പ്രതിദിനം
ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന വടകര ജില്ലാ ആശുപത്രി ഇന്നും താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും കൈവരിക്കാത്ത സാഹചര്യത്തിൽ, ആശുപത്രിയുടെ നിലവാരം ഉയർത്തുന്നതിനായി പ്രത്യേക ഫണ്ട് വകയിരുത്താത്തതും സർക്കാരിന്റെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
, പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന അഴിയൂർ അണ്ടി കമ്പനിയുടെ ഏക്കർ കണക്കിന് ഭൂമി തൊഴിൽ സൃഷ്ടിക്കാവുന്ന വ്യവസായ സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിൽ എസ്‌ഡിപിഐ നിവേദനം നൽകിയിരുന്നുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട് യാതൊരു ഇടപെടലും നടത്താതെയും ബജറ്റിൽ ഫണ്ട് വകയിരുത്താതെയും സർക്കാർ കൈയൊഴിഞ്ഞ നിലപാടാണ് സ്വീകരിച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വടകരയുടെ സമ്പൂർണ്ണ വികസനത്തിനായി വടകര എംഎൽഎ കെ.കെ. രമയുടെ ഇടപെടൽ ഫലപ്രദമല്ലെന്നും, പതിറ്റാണ്ടുകളായി ഇടത്–വലത് മുന്നണികൾ വടകരയോട് നടത്തിയ ജനവഞ്ചനയുടെ തുടർച്ചയാണ് ഈ ബജറ്റിലും ആവർത്തിച്ചതെന്നും എസ്‌ഡിപിഐ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ അവഗണനയ്‌ക്കെതിരെ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
വടകര മണ്ഡലം കമ്മിറ്റി യോഗത്തിൽ ബഷീർ കെ.കെ, സജീർ വള്ളിക്കാട്, ഫിയാസ് ടി, സിദ്ദീഖ് പുത്തൂർ, സഫീർ വൈക്കിലശ്ശേരി, ഷാജഹാൻ കെ.വി.പി, സമദ് മാക്കൂൽ, നവാസ് വരിക്കോളി, റാഷിദ് കെ.പി, സവാദ് വി.പി, റഹീസ് എം.കെ, നവാസ് ഒഞ്ചിയം, ജലീൽ വൈക്കിലശ്ശേരി, റഹീസ് പി.കെ, മഷൂദ് വടകര, സെമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി, റഫീഖ് മുയിപ്ര എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.