Ticker

6/recent/ticker-posts

12കാരനെ മദ്യംനല്‍കി പീഡിപ്പിച്ച കേസിൽ അധ്യാപകന്‍ അറസ്റ്റില്‍.

പാലക്കാട് 12കാരനെ മദ്യംനല്‍കി പീഡിപ്പിച്ച കേസിൽ അധ്യാപകന്‍ അറസ്റ്റില്‍. മലമ്പുഴയിലെ സ്‌കൂള്‍ അധ്യാപകന്‍ അനിലാണ് പോലീസ് പിടിയിലായത് . കഴിഞ്ഞ നവംബര്‍ 29നായിരുന്നു പരാതിക്കാധാരമായ സംഭവം. പീഡനത്തിനിരയായ കുട്ടി കൂട്ടുകാരനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂട്ടുകാരന്‍ തന്റെ അമ്മയോടും ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്  മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വൈകിയാണ് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചത്. അനിലിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments