Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് മെമ്പറുടെ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്‌കൂട്ടറും ചെടിച്ചട്ടികളും തകർത്ത നിലയിൽ

തിക്കോടി പഞ്ചായത്തംഗത്തിൻ്റെ വീട്ടിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്‌കൂട്ടറും ചെടിച്ചട്ടികളും തകർത്ത നിലയിൽ ' തിക്കോടി പഞ്ചായത്തംഗവും 8-ാം വാർഡ് യു ഡി എഫ് സ്ഥാനാർഥിയുമായ പുറക്കാട് കിടഞ്ഞിക്കുന്ന് ഊരാളിക്കണ്ടി യു കെ സൗജത്തിന്റെ വീട്ടിൽ ആണ് സംഭവം
ഇന്ന് രാവിലെയാണ്  ആക്രമണം നടത്തിയ വിവരം അറിയുന്നത്.
വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ നശിപ്പിച്ചു. സമീപത്ത് ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പഴയ തുണികൾ ചാക്ക് കീറി വാരിവലിച്ചിട്ട നിലയിലാണ്.
സംഭവത്തിൽ പോലീസിൽ പരാതി നൽകി

Post a Comment

0 Comments