Ticker

6/recent/ticker-posts

ഡൽഹിയിൽ സവർക്കർ പുരസ്‌കാരം ശശി തരൂരിന്; വിവാദം പുകയുന്നു


ന്യൂഡൽഹി: എംപി ശശി തരൂരിന് എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം ലഭിച്ചു. ഇന്ന് ഡൽഹിയിലെ എൻഡിഎംസി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തരൂരിന് പുരസ്‌കാരം സമ്മാനിക്കും. ശശി തരൂരിനെ കൂടാതെ മറ്റ് അഞ്ച് വ്യക്തികൾക്ക് കൂടി ഈ വർഷത്തെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പൊതുസേവനം, സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് പുരസ്‌കാരം നൽകുന്നതെന്ന് എച്ച്ആർഡിഎസ് (ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻസ് ഫോഴ്‌സ്) ഇന്ത്യ അറിയിച്ചു.
 പുരസ്‌കാരത്തിനെതിരെ കോൺഗ്രസിൽ അതൃപ്തി
ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ബന്ധമുള്ള ഒരു നേതാവിന്റെ പേരിലുള്ള പുരസ്‌കാരം, ആർഎസ്എസ് ബന്ധമുള്ള സംഘടനയിൽ നിന്ന് ഒരു കോൺഗ്രസ് നേതാവ് സ്വീകരിക്കുന്നതിനെതിരെ കോൺഗ്രസ് പാളയത്തിൽ അതൃപ്തി ശക്തമായി.
 ഒരു കോൺഗ്രസ് പ്രവർത്തകനും സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങാൻ പാടില്ലെന്ന് മുതിർന്ന നേതാവ് കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
 കോൺഗ്രസിന്റെ ആദർശം കാത്തുസൂക്ഷിക്കുന്നവർക്ക് ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു

Post a Comment

0 Comments