Ticker

6/recent/ticker-posts

കണ്ണൂർ പാനൂർ അക്രമം: അഞ്ച് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ


തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ശേഷം കണ്ണൂർ ജില്ലയിലെ പാനൂരിൽ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വടിവാളുകളുമായി അഴിഞ്ഞാടിയ കേസിലാണ് പ്രതികൾ പിടിയിലായത്.
പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പാനൂരിൽ നടന്ന യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ വടിവാളുകളുമായി എത്തിയ സിപിഐഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കൂടാതെ, യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, വടിവാൾ വീശി വാഹനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും.

Post a Comment

0 Comments