Ticker

6/recent/ticker-posts

കരിയാത്തുംപാറയില്‍ വിനോദയാത്രാപോയ കുടുംബത്തിലെ ആറുവയസ്സുകാരി പുഴയില്‍ മുങ്ങിമരിച്ചു.

കോഴിക്കോട് : കരിയാത്തുംപാറയില്‍ വിനോദയാത്രാപോയ കുടുംബത്തിലെ  ആറുവയസ്സുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോഖ് ചുങ്കം വാഴപ്പുറ്റത്തറ വി പി ഹൗസില്‍ കെ ടി അഹമ്മദ്-പി കെ നസീമ ദമ്പതികളുടെ മകള്‍ അബ്‌റാറയാണ് മരിച്ചത്. ഫറോഖ് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബ്‌റാറ

തിങ്കളാഴ്ച വൈകീട്ടോടെ കരിയാത്തുംപാറ ബീച്ച് മേഖലയില്‍ എത്തിയതായിരുന്നു കുട്ടിയടക്കമുള്ള സംഘം. നസീമ അടക്കമുള്ളവര്‍ പുഴയുടെ അരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികള്‍ പുഴയില്‍ ഇറങ്ങി കളിക്കുകയായിരുന്നു. ഇതിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടിയെ കരയ്‌ക്കെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാരിസ് സഹോദരനാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

0 Comments