Ticker

6/recent/ticker-posts

യുവതിയും മകനും മുങ്ങി മരിച്ചു


മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപ്പുഴയില്‍  യുവതിയും മകനും മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി സിബിന(32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരാണ് ഒഴുക്കില്‍പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ബുധന്‍ വൈകീട്ട് അഞ്ചോടെയാണ് സംഭവം. സിബിനയെയും മകനെയും പുഴയില്‍ നിന്നു പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Post a Comment

0 Comments