Ticker

6/recent/ticker-posts

ഫൈനലിൽ മിന്നലായി ശംസുദ്ദീൻ ചേരക്കോത്ത്& മുബാറക് കൊമ്മുണ്ടാരി —ബാഡ്മിന്റൺ ടൂർണമെന്റിന്റെ അജയ്യരായ ചാമ്പ്യന്മാർ



പയ്യോളി :തച്ചൻകുന്ന്  ബാഡ്മിന്റൺ സ്റ്റേഡിയത്തിൽ റോക്ക്സൺസ് സംഘടിപ്പിച്ച ടൂർണമെന്റിൽ ശംസുദീൻ ചേരക്കോത്ത് & മുബാറക് കൊമ്മുണ്ടാരിയും കപ്പിൽ മുത്തമിട്ടു . സെമിയിലും ഫൈനലിലും തകർപ്പൻ പ്രകടനം കാഴ്ചവെച്ച
ജിഷാദ് ചേരക്കോത്ത് & ഫൈസൽ ചേരക്കോത്ത് നെയും
മലർത്തിയടിച്ചാണ് ഈ ജോടി ചാമ്പ്യൻ പടവുകൾ കീഴടക്കിയത്!  
ഈ ടൂർണമെൻ്റ് നിയന്ത്രിച്ചത് ഷട്ടിൽ ലവേഴ്സ് ക്യാപ്റ്റനും നൂറിലേറെ മൽസരങ്ങളിൽ വിധി കർത്താവുമായിരുന്ന, ബാഡ്മിന്റൺ മൽസരത്തിൽ വിദഗ്ധത തെളിയിച്ച പ്രഗൽഭ ബാഡ്മിന്റൺ കളിക്കാരനുമായിരുന്ന  അഷ്റഫ് പട്ടായി ആയിരുന്നു.
ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ശക്തമായ പ്രകടനം കാഴ്ചവെച്ച മുത്തിർന്ന താരങ്ങളായ റസാക് എം.സി. അബ്ദുള്ള കോയക്കോട്ട്, ത്വാല്ഹത്ത് ആർ.പി., ഹരീസ് കോയക്കോട്ട്, ആമീർ കോയക്കോട്ടു തുടങ്ങിയവരുടെ ടീമുകളും, മിന്നൽ പ്രകടനം കാഴ്ചവെച്ച സഹോദരന്മാരായ ഷഹ്സാദ്, ഷംസാദ് എന്നിവരടങ്ങിയ ടീം, ഒപ്പം ആൾ-റൗണ്ടർ ഡ്രോപ്പ് & പ്ലേസ് സ്പെഷ്യലിസ്റ്റും ഷഹ്നാസ് ചെത്തിൽ എന്നിവരുടെ ടീമും മൽസരങ്ങളിൽ തിളങ്ങി 
UDF സ്ഥാനാർഥി ശ്രീമതി ഗീത ട്രോഫികൾ കൈമാറി. പാറമ്മൽ മഹല്ല് വൈസ് പ്രസിഡന്റ് അസൈനാർ, KNM തച്ചൻകുന്ന് സെക്രട്ടറി അസൈനാർ കോമ്മുണ്ടാരി, മുൻ വാർഡ് മെമ്പർ സജിനി , കരുണാകരൻ തൈക്കണ്ടി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments