Ticker

6/recent/ticker-posts

അയനിക്കാട് അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

പയ്യോളി:ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളി നോർത്ത്–അയനിക്കാട് പ്രദേശത്ത് പയ്യോളി ടൗൺ ഫ്ലൈഓവർ മുതൽ അയനിക്കാട് പോസ്റ്റോഫീസ് അടിപ്പാത വരെ ഏകദേശം 2.4 കിലോമീറ്റർ ദൂരത്തിൽ അടിപ്പാത ഇല്ലാത്തത് പ്രദേശവാസികൾക്ക്. യാത്ര ദുരിതമാകുന്നു   NH അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ ജാഥ  സംഘടിപ്പിച്ചു.   റോഡ് പണി ഏകദേശം പൂർത്തിയായ സാഹചര്യത്തിലാണ് പ്രായോഗിക ബുദ്ധിമുട്ടുകൾ വ്യക്തമായി അനുഭവപ്പെടുന്നതെന്നും അതിനെ തുടർന്നാണ് ജനകീയ ഇടപെടൽ ശക്തിപ്പെടുത്തുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം, കൺവീനർ മനോജ് തരിപ്പയിൽ, ട്രഷറർ എൻ. സി. മുസ്തഫ, എംപി നാരായണൻ, ഷാഹിദ പുറത്തൂട്ട് എന്നിവർ   സംസാരിച്ചു.   സമരത്തിന്റെ ഭാഗമായി നടത്തുന്ന മനുഷ്യച്ചങ്ങല പരിപാടി വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു.
കൂടാതെ, ആക്ഷൻ കമ്മിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കമ്മിറ്റി വിപുലീകരിക്കുന്നതും, തുടർ പരിപാടികളും തീരുമാനങ്ങളും വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴിയിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നതും യോഗം തീരുമാനിച്ചു.
ദേശീയപാത വികസനത്തിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ടുതന്നെ, ജനങ്ങളുടെ ജീവതാവകാശവും സുരക്ഷയും ഉറപ്പാക്കുന്ന അടിസ്ഥാന സൗകര്യമായ അടിപ്പാത അനുവദിക്കണമെന്നതാണ് സമരത്തിന്റെ ഏക ആവശ്യമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. വിഷയത്തിൽ നിയമപരവും ജനാധിപത്യപരവുമായ ഇടപെടലുകൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

Post a Comment

0 Comments