Ticker

6/recent/ticker-posts

പിതാവിനെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ മകൻ തൂങ്ങി മരിച്ച നിലയിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിൽ

പേരാമ്പ്ര: പിതാവിനെ കുത്തി പരിക്കേൽപ്പിച്ച്
ഒളിവിൽ പോയ മകൻ തൂങ്ങി മരിച്ച നിലയിൽ. കടിയങ്ങാട് ഇല്ലത്ത് മീത്തൽ ജംസൽ (26) ആണ് കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് പിതാവ് പോക്കർ (60)നെ കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വീടിനടുത്ത് കാടുമൂടി കിടന്ന സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വയറിന് ഗുരുതരമായി പരിക്കേറ്റ പോക്കർ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്

Post a Comment

0 Comments