Ticker

6/recent/ticker-posts

സ്നേഹ സംഗമം ശ്രദ്ധേയമായി.


പയ്യോളി: സമസ്ത മുശാവറ അംഗം പുറക്കാട് ഉസ്താദിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. സ്നേഹ ബ ന്ധങ്ങൾ അന്യം നിന്നു പോകുന്ന കാലത്ത് ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് സംഗമം ഏകകണ്ഡമായി അഭിപ്രായപ്പെട്ടു.
 വ്യത്യസ്ത രാഷ്ടീയ പ്രതിനിധികളും മത പണ്ഡിതന്മാരും,പ്രദേശത്തെ വിവിധ സാമൂഹ്യ സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന നേതാക്കളടക്കം ബഹു മുഖ വ്യക്തിത്വങ്ങളെ കൊണ്ട് സദസ് സമ്പന്നമായിരുന്നു -  
സംഗമത്തിൽ പുറക്കാട് മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സഹദ് പുറക്കാട് ആമുഖഭാഷണം നടത്തി. സഹദ് മണാട്ട് മോഡറേറ്ററായി.
വാസു മാസ്റ്റർ, മനയിൽ നാരായണൻ മാസ്റ്റർ, രാജീവൻ മാസ്റ്റർ കൊടലൂർ , കെ.എം അബൂബക്കർ മാസ്റ്റർ,,അമ്പാടി ബാല കൃഷ്ണൻ, മഹേഷ് ആയടുത്തിൽ, നിധീഷ് ഇയ്യച്ചേരി, രൂപേഷ് ,ശ്രീഹരി മാസ്റ്റർ, ഹുസൈൻ മിസ്ബാഹി,നാസർ സഖാഫി തിക്കോടി, റഷീദ് മണ്ടോളി, സുബൈർ കാരേക്കാട്, ബഷീർ പയന്തല, സഅദ് മണാട്ട്, അസീസ് തിക്കോടി, സുനീർ പരത്തിൻ്റെ വിട , ആർ.ഇബ്രാഹിം, ഉമർ എ.പി ,മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.ഇസ്മായിൽ കെ.വി. സ്വാഗതവും സഹൽ പുറക്കാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments