Ticker

6/recent/ticker-posts

ഹണിട്രാപ്പ്: യുവതിയും സുഹൃത്തും പിടിയിൽ


പൊന്നാനി: വിദേശമലയാളിയായ തിരൂർ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ യുവതിയെയും കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശിനി നസീമ (44), ഇവരുടെ ഭർത്താവിന്റെ സുഹൃത്തായ അലി (55) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സംഭവം ഇങ്ങനെ: ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ നസീമയുടെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അലിയുടെ സഹായത്തോടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ആദ്യഘട്ടത്തിൽ 25,000 രൂപ യുവാവ് ഇവർക്ക് നൽകിയെങ്കിലും, പ്രതികൾ വീണ്ടും വൻ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഇതോടെയാണ് യുവാവ് പൊന്നാനി പോലീസിൽ പരാതി നൽകിയത്.
 പോലീസ് അന്വേഷണം ഊർജിതമാക്കി. കേസിൽ ഒരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments