Ticker

6/recent/ticker-posts

കൊല്ലം കുരീപ്പുഴയിൽ 10 ഓളം മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു കോടികളുടെ നഷ്ടം

കൊല്ലം കുരീപ്പുഴയിൽ മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. 10 ഓളം ബോട്ടുകൾക്കാണ്  തീപിടിച്ചത്.ഒരു മണിയോടെയാണ് സംഭവം.
ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി പുലർച്ചയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി.
പുലർച്ചെ   കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ചില ബോട്ടുകളിലേക്ക് അഗ്നിരക്ഷാ സേനയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments