Ticker

6/recent/ticker-posts

സുരക്ഷിത് മാർഗ് പദ്ധതിയ്ക്ക് മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ തുടക്കമിട്ടു.

സുരക്ഷിത് മാർഗ് പദ്ധതിയ്ക്ക്  
മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ തുടക്കമിട്ടു.റോഡപകടങ്ങൾ  കുറയ്ക്കാൻ  വിദ്യാർത്ഥികളെ  പങ്കാളികളാക്കി  സമൂഹത്തിൽ  മെച്ചപ്പെട്ട  ഗതാഗത സംസ്കാരം  വളർത്തിയെടുക്കുക  എന്നതാണ്  ഇതിന്റെ  ലക്ഷ്യം. 
കുട്ടുകാരൻ  ഗ്രൂപ്പിന്റെ  സി എസ് ആറിന്റെ  ഭാഗമായി  എസ് സി എം എസ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ  റോഡ്  സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനാണ്  നേതൃത്വം നൽകുന്നത്.ഇതിന്റെ  ഭാഗമായി കൊയിലാണ്ടി സീനിയർ  സിവിൽ  പോലീസ് ഓഫീസർ ശ്രീ. രഞ്ജിത്ത്  എം   റോഡ്  സേഫ്റ്റി ക്ലബ്ബ്  ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷയെക്കുറിച്ച്  കുട്ടികൾക്കും രക്ഷിതാക്കൾക്കും  ബോധവൽകരണ ക്ലാസ്  നടത്തുകയും ചെയ്തു. വിവിധ മേളകളിലെ  വിജയികൾക്ക്  സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.    സുധീഷ്  സി, സുജ പി , സുധീഷ് കുമാർ  ബി.ടി, ജസ് ലി, രജിത സി  എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ്  മഞ്ജു മഹേഷ്  അധ്യക്ഷത വഹിച്ച  യോഗത്തിൽ  പ്രധാനാധ്യാപിക സിന്ധു  പി.എം.കെ  സ്വാഗതവും  സുരക്ഷിത് മാർഗ്  കോർഡിനേറ്റർ  മഞ്ജുഷ  പി.എസ്  നന്ദിയും അറിയിച്ചു.

Post a Comment

0 Comments