Ticker

6/recent/ticker-posts

സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ


തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി നിർണ്ണയത്തിൽ അവഗണിക്കപ്പെട്ടതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ ആനന്ദ് കെ. തമ്പിയാണ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് ബിജെപി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കുറിപ്പുകൾ അദ്ദേഹം സുഹൃത്തുക്കൾക്ക് അയച്ചിരുന്നു.

ആത്മഹത്യക്ക് മുൻപ് ആനന്ദ് അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. തന്നെ സ്ഥാനാർഥിയാക്കാതിരുന്നതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നാണ് കുറിപ്പിലെ പ്രധാന ആരോപണം.

കൂടാതെ, ചില ആർഎസ്എസ്- ബിജെപി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. തൃക്കണ്ണാപുരം വാർഡിൽ നിലവിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് മണ്ണ് മാഫിയയുമായി ബന്ധമുള്ള വ്യക്തിയെ ആണെന്നും ആനന്ദിന്റെ കുറിപ്പിൽ പറയുന്നു.

Post a Comment

0 Comments