Ticker

6/recent/ticker-posts

എസ്.കെ.എസ്.എസ്.എഫ് മുനീബ് സ്മാരക ആംബുലൻസ് നാടിന് സമർപ്പിച്ചു



പേരാമ്പ്ര: സമസ്ത പ്രാസ്ഥാനിക രംഗത്ത് നിറസാന്നിധ്യവും സജീവ പ്രവർത്തകനുമായിരുന്ന മർഹൂം മുനീബ് സ്മാരക ആംബുലൻസ് സമർപ്പണം നടത്തി. എസ്.കെ.എസ്.എസ്.എഫ്
പേരാമ്പ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  
ആംബുലൻസ് സമർപ്പണം നടന്നത്. എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി അംഗവും എസ്.കെ.എസ്.എസ്.എഫ്
പേരാമ്പ്ര മേഖലാ ജന. സെക്രട്ടറിയായി പ്രവർത്തിക്കുകയും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ മുദ്ര പതിപ്പിക്കുകയും ജനങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്ത മുനീബ് മരണപ്പെട്ടിട്ടും മായാത്ത ഓർമ്മയായി നിലകൊള്ളുന്നുവെന്ന് ആംബുലൻസ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
സയ്യിദ് മുബഷിർ തങ്ങൾ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് അലി തങ്ങൾ പാലേരി, റാഷിദ് കാക്കുനി,
ത്വാഹ യമാനി, സഫീർ അശ്അരി,
എൻ.കെ ഉനൈസ്, കാസിം നിസാമി, യാസിർ റഹ്മാനി, മൂസ ചെറുകുന്നത്, മാജിദ് ഫൈസി, ഫാസിൽ റഹ്മാനി, റാഷിദ് ദാരിമി, യൂസുഫ് അശ്അരി, ഹാഫിള് ജറീഷ് ദാരിമി, ഹാഫിള് സിദ്ധീഖ് ദാരിമി, എം.എം ആസിഫ്, പി. ഫിറോസ്,
കെ.സി റഷീദ്, അമീർ പുറവൂർ, ഖയ്യും കക്കാട് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments