Ticker

6/recent/ticker-posts

എസ്ഡിപിഐ സ്വത്ത് കണ്ട് കെട്ടൽ"രാജാവ് നഗ്നനാണെന്ന് വിളിച്ചു പഞ്ഞതിന്; പി അബ്ദുൽ ഹമീദ് മാസ്റ്റർ



വടകര : തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ചുകൊണ്ടും ജനാധിപത്യത്തെ തന്നെ തകർത്ത് മനുവാദ രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണത്തിന്റെ മുഖത്തുനോക്കി ' രാജാവ് നഗ്നനാണെന്നു 'വിളിച്ചു പറയുന്നത് കാരണമാണ് ഭരണകൂടം ED യെ ഉയോഗിച്ച് ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് എന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ.

ഇത് വ്യാമോഹo മാത്രമാണെന്നുo ഫാഷിസ്റ്റ് ഭരണകുടത്തിന്റെ കുടില പദ്ധതികൾക്കും ഒളി അജണ്ടകൾക്കും എതിരെയുള്ള പോരാട്ടം അതിശക്തമായി തുടരുമെന്നും ജനങ്ങളെ ബോധവല്കരിച്ച് സംഘടിപ്പിച്ച് പ്രക്ഷോഭ സജ്ജരാക്കി നേതൃത്വം നല്കുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമാകുന്ന ഘട്ടത്തിൽ പാർട്ടിയെ സമൂഹമധ്യത്തിൽ അവമതിപ്പുണ്ടാക്കുകഎന്ന തന്ത്രവും ഇതിനുപിന്നിൽ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് എസ്ഡിപിഐ സ്ഥാനാർത്ഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു.
സൈനുദ്ദീൻ എ കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അൻസാർ യാസർ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി റഹീസ് വിപി നന്ദിയും പറഞ്ഞു.
പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല,മണ്ഡലം ട്രഷറർ സജീർ വള്ളിക്കാട്,ഇസ്മായിൽ കമ്മന,സമീർ കുഞ്ഞിപ്പള്ളി,മനാഫ് കുഞ്ഞിപ്പള്ളി,സമ്രം എബി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments