Ticker

6/recent/ticker-posts

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: കോഴിക്കോട് നിന്ന് ഒരു ആഡംബര വാഹനം കൂടി കസ്റ്റഡിയിൽ


കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന ആഡംബര വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ, കസ്റ്റംസ് ഒരു വാഹനം കൂടി കസ്റ്റഡിയിലെടുത്തു.
ഈ വാഹനം കോഴിക്കോട് മുക്കത്തെ ഒരു ഗാരേജിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് നടത്തുന്ന 'ഓപ്പറേഷൻ നൂംകൂറി'ന്റെ ഭാഗമായാണ് നടപടി.
നേരത്തെ, ഭൂട്ടാനിൽ നിന്നും അനധികൃതമായി കടത്തിയ വാഹനങ്ങൾ പല കൈകളിലൂടെ കേരളത്തിലെത്തിച്ച് ഉപയോഗിക്കുന്നത് കസ്റ്റംസ് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ സംശയനിഴലിലായിരുന്നു.

Post a Comment

0 Comments