Ticker

6/recent/ticker-posts

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാവും:വിവരങ്ങൾ ശേഖരിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ എത്തും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാവുകയാണ്. വോട്ടർ പട്ടികയിൽ പേര് ഉറപ്പിക്കാനുള്ള നടപടികൾക്ക് ഇന്ന് മുതൽ ആരംഭമാകും. ഒരു മാസത്തോളം നീളുന്ന പ്രക്രിയയാണിത്.

വിവരങ്ങൾ ശേഖരിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിൽ എത്തും. വോട്ടർ പട്ടികയിലുള്ളവരുടെ പേര് ഉറപ്പാക്കിയ ശേഷം ഫോമുകൾ കൈമാറും. പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാകും സർവേ നടത്തുക. ഈ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ബിഎൽഒമാർക്ക് ഒരു മാസം പൂർണ്ണമായും എസ്ഐആർ ഡ്യൂട്ടിയായിരിക്കും.

കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും. ഈ 12 ഇടങ്ങളിലായി ഏകദേശം 51 കോടി വോട്ടർമാരടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കുന്നത്. ഡിസംബർ 9 ന് കരട് പട്ടിക പുറത്തിറക്കും, അന്തിമ വോട്ടർ പട്ടിക വരുന്ന ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും.

അതേസമയം, വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിൽ ഇന്ന് പ്രതിഷേധം നടക്കും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Post a Comment

0 Comments