Ticker

6/recent/ticker-posts

മീത്തലെ പള്ളി മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താൻ വഖഫ് ബോർഡ് ഉത്തരവ് :തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി


പയ്യോളി: കൊയിലാണ്ടി താലൂക്കിലെ തിക്കോടി മീത്തലെ പള്ളി മഹല്ലിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കേരള സ്റ്റേറ്റ് വഖഫ് 
ബോർഡ് ഉത്തരവായി. 2022 ജൂലായ് 24ന് നടന്ന മഹല്ല് കമ്മിറ്റി ജനറൽ ബോഡിയോട് കൂടി ഉടലെടുത്ത പ്രശ്നങ്ങൾക്ക്
പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിഹാരമാവും.നിലവിൽ മീത്തലെ പള്ളി
മഹല്ലിൽ ഒരു കമ്മിറ്റിയും പ്രവർത്തിക്കുന്നില്ലെന്നും വഖഫ് ബോർഡിൻ്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി റിട്ടേണിംഗ് ഓഫീസറായി അഡ്വ. സാദിഖിനെ നിയമിച്ച് ഉത്തരവിടുകയും അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തിരിക്കുന്നു.മഹല്ല് നിവാസികളായ പി.ടി അസ്സു, മൂസ്സ എന്നിവർ നൽകിയ ഹരജിയിലാണ് വഖഫ് ബോർഡിൻ്റെ ഉത്തരവുണ്ടായത്.

മീത്തലെ പള്ളി മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനുള്ള വഖഫ് ബോർഡിൻ്റെ ഉത്തരവിനെ മഹല്ല് നിവാസികൾ സ്വാഗതം ചെയ്തു.കെ.ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മഹല്ല് നിവാസികളുടെ യോഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി.എം.സി ബഷീർ,ഒ.ടി ബഷീർ, റിയാസ് മാസ്റ്റർ,മജീദ് മാതവഞ്ചേരി,എൻ.മുസ്തഫ ഹാജി,ഹമീദ് ഹാജി തനിമ ,ടി.സി അസ്സയിനാർ,കെ.വി മുസ്തഫ,എം.സി റസാഖ്,  സി.കെ ബഷീർ,ടി.പി ഷാഫുൽ ഹമീദ്, കൊളായി അബ്ദുറഹിമാൻ,പി.ടി മുസ്തഫ,ടി.ഖാലിദ് സംസാരിച്ചു.

Post a Comment

0 Comments