Ticker

6/recent/ticker-posts

കന്നഡ-തെലുങ്ക് നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ മലയാളി യുവാവ് അറസ്റ്റിൽ


ബെംഗളൂരു: പ്രമുഖ കന്നഡ, തെലുങ്ക് സീരിയൽ നടിക്കെതിരെ ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും വീഡിയോകളും അയച്ച സംഭവത്തിൽ ഒരു മലയാളി യുവാവ് അറസ്റ്റിലായി. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നവീൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.

സാമൂഹ്യ മാധ്യമങ്ങൾ വഴിയും അല്ലാതെയും ഇയാൾ നടിയുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം മോശമായ സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത്തരം പ്രവർത്തികൾ നിർത്താൻ നടി നേരിട്ട് ആവശ്യപ്പെട്ടിട്ടും യുവാവ് ശല്യം തുടർന്നു. കൂടാതെ, സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും ഇയാൾ നടിക്കയച്ചതായി പരാതിയിലുണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. നിലവിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Post a Comment

0 Comments