Ticker

6/recent/ticker-posts

മദ്യം നല്‍കി പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്



 മലപ്പുറം: മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 11, 7500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2019ലാണ്  സംഭവം നടന്നത്. പെണ്‍കുട്ടിക്ക് മദ്യം നല്‍കി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും കൂടാതെ എല്ലാം അറിയാന്‍ വേണ്ടി തലയില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ കുട്ടിയോട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് പാലക്കാട്ടുകാരനെ വിവാഹം കഴിക്കുന്നു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് 11 വയസ്സുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു. മാതാവ് രണ്ടാനച്ഛന് മകളെ പീഡിപ്പിക്കാനുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ബന്ധുക്കളാണ് കുട്ടിയുടെ ശാരീരികാവസ്ഥയില്‍ സംശയം തോന്നി ചൈല്‍ഡ് ലൈനില്‍ വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും സ്‌നേഹിതയിലേക്കു മാറ്റുകയുമായിരുന്നു. അവിടെ വച്ചാണ് കുട്ടി തനിക്ക് സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയുന്നതും സംഭവം പുറത്തറിയുന്നതും.

 

Post a Comment

0 Comments