Ticker

6/recent/ticker-posts

മേലടി ഉപജില്ലാ കലോത്സവം : വാശിയേറിയ പോരാട്ടം നടക്കുമ്പോൾ പോയിൻറ് നില ഇങ്ങനെ

പയ്യോളി : മേലടി ഉപജില്ലാ കലോത്സവം നടക്കുന്ന സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡ റി സ്കൂളിൽ മത്സരങ്ങൾ തകൃതിയായി നടക്കുമ്പോൾ അവസാന പോയിൻറ് നില ഇങ്ങനെയാണ്
എൽ പി വിഭാഗം   വീരവഞ്ചേരി എൽ പി സ്കൂൾ 60 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും കെ ജി എം എസ് യു പി സ്കൂൾ കൊഴുക്കല്ലൂർ 57 പോയിൻ്റുമായി  രണ്ടാം സ്ഥാനത്തും ജംസ്  എ എൽ പി 53 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്

യുപി വിഭാഗത്തിൽ കണ്ണോത്ത് യുപി സ്കൂൾ 35 പോയിന്റുമായി ഒന്നാം സ്ഥാനത്തും ജി വി എച്ച് എസ് എസ് എസ് 33 പോയിൻ്റുമായി രണ്ടാം സ്ഥാനത്തും ,വന്മുഖം കോടിക്കൽ എ എം യുപി സ്കൂൾ, 32 പോയിൻ്റോടുകൂടി മൂന്നാം സ്ഥാനത്തുമാണ്.

 എച്ച് എസ് എസ് വിഭാഗത്തിൽ  പയ്യോളി ഹൈസ്കൂൾ 139  ,സി കെ ജി 130 പോയിന്റുമായും ജിവിഎച്ച്എസ്എസ് മേപ്പയൂർ 119 പോയിന്റുമായുമാണ് മുന്നേ റിക്കൊണ്ടിരിക്കുന്നത് 
ഹയർ സെക്കൻഡറി വിഭാഗത്തിൽ സി കെ ജി 149 ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ 146 ഉം  പോയിന്റുമായും 
ജി എച്ച് എസ് എസ്  ആവള കുട്ടോത്ത് 124 പോയിന്റുമായും ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിൻറ് നില മാറിമറിയും എന്നതിൽ സംശയമില്ല വാശിയേ ഏറിയ പോരാട്ടം ആണ് സി കെ ജി മെമ്മോറിയൽ ഹൈസ്കൂളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്
എൽ പി അറബിക് വിഭാഗത്തിൽ
ജംസ് എ എൽ പി സ്കൂൾ 30 പോയിൻ്റോടു കൂടി ഒന്നാം സ്ഥാനത്തും പുറക്കാട് നോർത്ത് എൽ പി സ്കൂൾ 28 പോയിൻ്റോടുകൂടി രണ്ടാം സ്ഥാനത്തും 26 പോയിൻ്റോടു കൂടി കീഴരിയൂർ വെസ്റ്റ് എം എൽ പി മൂന്നാം സ്ഥാനത്തും തുടരുന്നു...
യു പി അറബിക് വിഭാഗത്തിൽ
കീഴൂർ എ യു പി സ്കൂൾ ജി യു പി സ്കൂൾ തുറയൂർ, മുയിപ്പോത്ത് എം യു പി സ്കൂൾ എന്നിവർ 50 പോയിൻ്റുമായി തുടരുന്നു
എച്ച് എസ് അറബിക്
സി കെ ജി എം എച്ച് എസ്, ബി ടി എം എച്ച് എസ് തുറയൂർ എന്നിവർ 85 പോയിൻ്റോടുകൂടിയും ജി എച്ച് എസ് എസ് ആവള കുട്ടോത്ത് 81 പോയിൻ്റുമായും മുന്നേറുന്നു

യു പി സംസ്കൃതം
മുചുകുന്ന് യു പി 63 പോയിൻ്റും ജി എച്ച് എസ് വന്മുഖം , ജി എച്ച് എസ് ചെറുവണ്ണൂർ 60 പോയിൻ്റുമായി മുന്നേറികൊണ്ടിരിക്കുന്നു
എച്ച് എസ് സംസ് കൃതം
ജി വി എച്ച് എസ് എസ് പയ്യോളി 73
ജി എച്ച് എസ് എസ് ആവള കുട്ടോത്ത് 64 ജി വി എച്ച് എസ് എസ് മേപ്പയ്യൂർ 62 പോയിൻ്റോടുകൂടി 3-ാം സ്ഥാനത്തും തുടരുന്നു







Post a Comment

0 Comments