Ticker

6/recent/ticker-posts

കേരളത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരം തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടമായത് ഏകദേശം 4.54 കോടി രൂപ


കേരളത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ വർധിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരം തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടമായത് ഏകദേശം 4.54 കോടി രൂപയാണ്. കൊച്ചിയിൽ മാത്രം ഒരു വയോധികനിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സമീപകാലത്തെ ഡിജിറ്റൽ തട്ടിപ്പുകളുടെ കണക്കുകൾ ഭീതിജനകമാണ്: മട്ടാഞ്ചേരിയിൽ ഒരു വീട്ടമ്മയ്ക്ക് 2.88 ലക്ഷം രൂപയും, പള്ളുരുത്തിയിൽ ഒരു ഡോക്ടർക്ക് 15 ലക്ഷം രൂപയും, എറണാകുളത്തെ 81 വയസ്സുകാരന് 1.30 കോടി രൂപയും നഷ്ടമായി.
തട്ടിപ്പുകാർ പ്രധാനമായും സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ആളുകളെ ബന്ധപ്പെടുന്നത്. രാജ്യത്തെ ഒരു പ്രധാന തട്ടിപ്പ് കേസിൽ ഇരയായ വ്യക്തിയും പ്രതിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും, കേസിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം നൽകി പണം ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. ഇവർ ആവശ്യപ്പെടുന്ന പണം നൽകുന്നതോടെ കൂടുതൽ പണം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. സ്ത്രീകളെയും പ്രായമായവരെയും കേന്ദ്രീകരിച്ചാണ് സൈബർ തട്ടിപ്പുകാർ പ്രധാനമായും വലവിരിക്കുന്നത്.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ഒരു ഡോക്ടറെ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് കബളിപ്പിച്ച് 1.30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമം നടന്നു. ഇതിൽ ഡോക്ടർക്ക് 27 ലക്ഷം രൂപ നഷ്ടമായി. ഈ സംഭവത്തിൽ മൂന്ന് പേരെ പ്രതിചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നതെന്ന സൂചനയെ തുടർന്ന് അവിടങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Post a Comment

0 Comments