Ticker

6/recent/ticker-posts

കുവൈറ്റിൽ റിഗ് കമ്പനിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് കുവൈത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു .


കുവൈത്ത് സിറ്റി റിഗ് കമ്പനിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് കുവൈത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു . ഇന്ന് പുലർച്ചെയാണ് കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിഗ് കമ്പനിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനി സോളമൻ ( (43) എന്നിവർ മരണമട യുകയും കോഴിക്കോട് കടപുറം സ്വദേശി ജിജേഷ് (28)ന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ജോലിക്കിടയിൽ ഇവരുടെ ദേഹത്തേക്ക് ഭാരമേറിയ വസ്തു വീണതിനെ തുടർന്നാണ് അപകടം സംഭവിച്ചത് . രണ്ട് പേർ സംഭവം സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇരുവരുടെയും മൃതദേഹങ്ങൾ ജഹ റ ആശുപത്രിയിലേക്ക് മാറ്റുകയും പരിക്കേറ്റ തൊഴിലാളിയേ ഇതെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

Post a Comment

0 Comments