Ticker

6/recent/ticker-posts

ജല ജീവൻ പദ്ധതി നിശ്ചലം - പ്രോജക്ട് ഡിവിഷൻ ഓഫീസിൽ പ്രതിഷേധം



പേരാമ്പ്ര : പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ജല ജീവൻ പദ്ധതി ആരംഭിക്കാൻ ഗ്രാമീണ റോഡുകൾ തകർത്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികൾ കോഴിക്കോട് മലാപ്പറമ്പിൽ ഉള്ള വാട്ടർ അതോറിറ്റി ജല ജീവൻ മിഷൻ പ്രോജക്ട് ഡിവിഷൻ ഓഫീസിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പികെ രാഗേഷ് ,സൽമ നന്മനകണ്ടി,അർജുൻ കറ്റയാട്ട്,കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് എസ്.അഭിമന്യു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments