Ticker

6/recent/ticker-posts

ഹിജാബ് വിവാദത്തിൽ ശ്രദ്ധേയനായ പിടിഎ പ്രസിഡന്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി

 


കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി പള്ളുരുത്തി കച്ചേരിപ്പടി വാർഡിൽ നിന്ന് മത്സരിക്കുന്നത് ജോഷി കൈതവളപ്പിൽ ആണ്.

ഇദ്ദേഹം മുൻപ് പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. സ്‌കൂളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നതിനെതിരായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് ജോഷി.ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ, സ്‌കൂളിന്റെ നിലപാട് പൊതുജനങ്ങളെ അറിയിക്കുന്നതിനായി അദ്ദേഹം മാധ്യമങ്ങളെ സമീപിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ ശക്തമായ നിലപാടെടുത്ത വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി രംഗത്തിറങ്ങുന്നത്.

Post a Comment

0 Comments